Lokathin mohangalaal viranjodidumen

Malayalam Hymn

Lokathin mohangalaal viranjodidumen

Lokathin mohangalaal viranjodidumen lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ലോകത്തിൻ മോഹങ്ങളാൽ വിരഞ്ഞോടിടുമെൻ പ്രിയരെ നാശത്തിൻ കൂപമതിൽ വീഴാതേശു വിളിക്കുന്നിതാ 1 അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേ ആശ്വാസമേകുമവൻ നിന്റെ ആനന്ദദായകൻ താൻ സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;- 2 ആശയവരുമേ, നിരാശയരായവരേ ആശ്രയമേകുമവൻ നിന്റെ ആനന്ദദായകൻ താൻ സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ 3 തൽക്കാല മോദത്തിനായ് സുഖഭോഗങ്ങൾ തേടുവോരേ നിത്യസന്തോഷത്തിനായ് രക്ഷാദായകൻ ചാരേ വരു സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;- 4 രോഗത്തിൻ കാഠിന്യത്താൽ ഏറ്റം ഭാരപ്പെടുന്നവരേ രോഗിക്കു വൈദ്യനവൻ പിന്നെ പാപിക്കുരക്ഷയും താൻ സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-

Related Songs