Lokathin mohangal kondu viranjodi njaan

Malayalam Hymn

Lokathin mohangal kondu viranjodi njaan

Lokathin mohangal kondu viranjodi njaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ സ്വർഗ്ഗഭാഗ്യങ്ങൾ വെടിഞ്ഞു പാപിയായ് ജീവിച്ചപ്പോൾ പാതയ്ക്കു ദീപമില്ല സ്വർഗ്ഗ സന്തോഷമില്ല നിത്യസ്നേഹിതരില്ല 2 അന്നേ മരിച്ചു പോയെങ്കിൽ എൻ ദൈവമേ ഞാൻ ചെന്നേ വൻ നരകമതിൽ തന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻ നിന്നാത്മശക്തിയാലെ നിത്യം നടത്തേണമെ;- 3 ആർക്കും വർണ്ണിച്ചുകൂടാത്ത സ്വർഗ്ഗസന്തോഷ മാർഗ്ഗത്തിലാക്കിയല്ലൊ നീ മാറ്റം വരാതെയെന്നെ കാക്കേണം പൊന്നുനാഥാ ഈ ലോകം വിട്ടു നിന്റെ മേലോകം ചേരുവോളം;- 4 എന്നു മേഘത്തിൽ വരുമോ? മദ്ധ്യാകാശത്തിൽ തന്റെ കാന്തയെ ചേർക്കുവാൻ വന്നു വിളിച്ചിടുമ്പോൾ അങ്ങു വസിച്ചിടും ഞാൻ ഇങ്ങുള്ള കഷ്ടം മറന്നങ്ങു ഞാൻ ഗാനം പാടും;-

Related Songs