Lokathin papam chumappan yeshu

Malayalam Hymn

Lokathin papam chumappan yeshu

Lokathin papam chumappan yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ലോകത്തിൻ പാപം ചുമപ്പാൻ യേശുനായകൻ ക്രൂശിലേറി തിരുരക്തമവൻ നിനക്കായ് ചൊരിഞ്ഞ മഹാസ്നേഹത്തെ ഓർക്കുക നീ നിന്റെ ദേഹവും ദേഹിയും ആത്മാവും ഒരുപോൽ പൂണ്ണമായ് സമർപ്പിക്കുക 2 പാപങ്ങൾ ക്ഷമിക്കുവാനും നിന്റെ രോഗങ്ങൾ നീക്കുവാനും അതിശക്തനായുള്ളൊരു നായകനാണവൻ ദൈവമെന്നോർത്തിടുക;- 3 ലോകത്തെ മറന്നീടുക നിന്റെ ജീവനെ വെറുത്തീടുക നിന്നെ സ്വർഗ്ഗീയനാക്കുവാൻ ആത്മാവിനാൽ അവൻ അഭിഷേകം ചെയ്തിടുമേ;- 4 കഷ്ടത പെരുകി വന്നാൽ നൊടിനേരത്തിൽ തീരുമത് അതിൻ പ്രതിഫലമോ ദിവ്യ തേജസ്സിന്റെ നിത്യ ഘനമാണെന്നോർത്തിടുക 5 കാഹളം ധ്വനിച്ചിടാറായ് തന്റെ കാന്തയെ ചേർത്തിടാറായ് നീയും അതിവേഗം ഉണർന്നു നിൻ രക്ഷകനെ എതിരേൽക്കുവാനൊരുങ്ങീടുക;-

Related Songs