Ennum nin karangalil enne nee

Malayalam Hymn

Ennum nin karangalil enne nee

Ennum nin karangalil enne nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നും നിൻ കരങ്ങളിൽ എന്നെ നീ വഹിക്കുന്നതാൽ ഒന്നും ഭവിക്കയില്ലെനിക്കിഹത്തിൽ സർവ്വശക്തനാം നിൻ നിഴലിൻ കീഴതിൽ സന്തതം വസിക്കും ഞാൻ ശുഭമായ് 1 സഹായകനായ് നീയുള്ളതാലേശുവേ സന്താപത്തിനിടയില്ലെനിക്ക് എപ്പോഴും സന്തോഷിച്ചെടുമെന്നേശുവിൽ എല്ലാറ്റിനായും സ്തോത്രം ചെയ്യും;- എന്നും നിൻ… 2 നിൻ തൂവൽ കൊണ്ടു നീ എന്നെ മറച്ചിടും നിൻ ചിറകിൻ കീഴാണാശ്രയം അനർത്ഥങ്ങളൊന്നും ഭവിയ്ക്കില്ലെനിക്കു അടുക്കില്ലൊരു ബാധകളും;- എന്നും നിൻ… 2 നല്ലിടയനായ് നീയെന്നെ പോറ്റുന്നതാൽ ഇല്ലിഹെ എനിക്കൊരു കുറവും തുഷ്ടിയായ് എന്നുമെൻ തൊല്ലനീക്കിയെന്നെ തുല്യമില്ലാ മോദത്തിൽ കാക്കുന്നു;- എന്നും നിൻ… 3 നിൻ കരുണയിൽ ഞാനെന്നുമാശ്രയിക്കും നിൻ രക്ഷയിലാനന്ദിച്ചിടും എനിക്കു നന്മ നീ ചെയ്തിരിക്കുകയാൽ എന്നും നന്ദി കരേറ്റിടും ഞാൻ;- എന്നും നിൻ…

Related Songs