Pandatthe​ppole nallorukaalam

Malayalam Hymn

Pandatthe​ppole nallorukaalam

Pandatthe​ppole nallorukaalam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പണ്ടത്തെ​പ്പോലെ നല്ലൊരുകാലം നാഥാ നീ തന്നീടണേ തന്നീടുന്നെന്നെ പൂർണ്ണമായ് ഇന്ന് നാഥാ നിൻ സന്നിധിയിൽ ഐക്യതയെന്നിൽ തുടങ്ങീടുവാൻ സ്നേഹത്തിൽ നിറഞ്ഞീടുവാൻ ആത്മാവിൻ ശക്തിയിൽ ആർത്തീടാൻ യേശുവെ പിൻ ചെന്നീടാൻ;- പണ്ടത്തെ... പെന്തക്കോസ്തു നാളിൽ ശക്തമായ് വീശിയ ആത്മാവിൻ കാറ്റ് അയയ്ക്കൂ പണ്ടത്തെ​പ്പോലെ ഐക്യത സ്നേഹം ഞങ്ങളിൽ വന്നീടുവാൻ;- പണ്ടത്തെ... ആദിമ സ്നേഹം ആദിമ വിശുദ്ധി ആത്മാവിൽ ആരാധന അയച്ചിടു നാഥാ നിൻ ജനം ഉണർന്നു മടങ്ങി വന്നിടുവാൻ;- പണ്ടത്തെ... ആദ്യ നൂറ്റാണ്ടിൽ പൂർവ്വപിതാക്കൾ ആത്മാവിൽ ആരാധിച്ചു അതെ സത്യത്തിലും അതെ ആത്മാവിലും ഞങ്ങളിന്നു ആരാധിക്കും;- പണ്ടത്തെ...

Related Songs