Phalamillaa maratthil - Aa pokkil oru vaakkaal

Malayalam Hymn

Phalamillaa maratthil - Aa pokkil oru vaakkaal

Phalamillaa maratthil - Aa pokkil oru vaakkaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഫലമില്ലാ മരത്തിൽ നൽ ഫലമേകും ബലമില്ലാ ഭുജത്തിന് ബലമേകും (2) ചെകിടന്നു കേൾവിയും അന്ധന് കാഴ്ചയും സാധുവിനപ്പവുമായി എൻ യേശു എന്നാളും എൻ രക്ഷകൻ (2) ആ പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി ആ നിഴലെൻ വിലാപത്തെ നൃത്തമാക്കി (2) ആ നോട്ടം എൻ ജീവന്റെ രക്ഷയായി ആ പാത ഞാൻ പിൻചെല്ലും എന്നും എന്നും (2) 2 ഒന്നുമില്ലാത്തോർക്കായ് യേശു നാഥൻ പൊൻകരം നീട്ടിടും കുപ്പയിലും (2) പൊടിയിൽ നിന്നുയർത്തിടും സാധുക്കളെ കൃപയിൽ നിറച്ചീടും ബലമേകീടും (2);- ആ പോക്കിൽ... 3 കൈകൊട്ടി പാടാം നാം ചേർന്ന് പാടാം കർത്താവാം യേശുവിൻ നാമമെന്നും (2) ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം സ്നേഹത്തിൽ ഒത്തു ചേർന്നാരാധിക്കാം (2);- ആ പോക്കിൽ... 4 ആയുസ്സിൻ നീളം നാമറിയുന്നില്ല കാലത്തിൻ വേഗത അറിയുന്നില്ല (2) കാഹളം കേട്ടിടാൻ കാതോർത്തിടാം കർത്താവിൻ വരവിതാ ആസന്നമായി(2);- ഫലമില്ലാ...

Related Songs