Poyathupol thanne veendum

Malayalam Hymn

Poyathupol thanne veendum

Poyathupol thanne veendum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പോയതുപോൽ തന്നെ വീണ്ടും വരാമെന്നു അരുൾചെയ്ത യേശുനാഥനെ അങ്ങേ കാത്തു കാത്തേഴ നിൽക്കുന്നെ അങ്ങേ കാത്തു കാത്തേഴ നിൽക്കുന്നെ പാപിയെ സ്നേഹിപ്പാനായി സ്വർഗ്ഗമഹിമ വിട്ടു ഭൂതലേ വന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേ യെരുശലേം വീഥി മുതൽ കാൽവറി ഗിരിയോളം കുരിശു ചുമന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേ കല്ലറയെ തകർത്തു മൂന്നാം ദിനം ഉയിർത്ത രാജനെ എന്ന് കാണുമോ ഞാൻ രാജനെ എന്ന് കാണുമോ ഞങ്ങൾക്കായി വീടു തീർക്കാൻ പോയ എൻ ആത്മ നാഥാ എന്നെന്നേ വീട്ടിൽ ചേർക്കുമോ നാഥാ എന്നെന്നേ വീട്ടിൽ ചേർക്കുമോ പാപമില്ലാത്ത നാഥൻ പാപത്താൽ ഏറ്റ - മുറിവെന്നു ഞാൻ നേരിൽ കാണുമോ നാഥാ എന്ന് ഞാൻ നേരിൽ കാണുമോ ലോകം തരാത്ത ശാന്തി എന്നിൽ പകർന്ന നാഥാ അങ്ങേ ഞാൻ എന്ന് കാണുമോ നാഥാ അങ്ങേ ഞാൻ എന്ന് കാണുമോ ഈ ലോകം ഞങ്ങൾക്കിന്നും അനുകൂലമല്ലല്ലോ എൻ കാന്തനെ വേഗം വരണെ എന്റെ കാന്തനെ വേഗം വരണേ നിൻ വരവിന്റെ ലക്‌ഷ്യം ഈ ലോകേ ഏറിടുമ്പോൾ ഏഴകൾക്കാശയേറുന്നെ നാഥാ ഏഴകൾക്കാശയേറുന്നെ നാഥാ

Related Songs