Puthanam yerushalemil ethum kalamo

Malayalam Hymn

Puthanam yerushalemil ethum kalamo

Puthanam yerushalemil ethum kalamo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പുത്തനാം യെറുശലേമിൽ എത്തും കാലമോർക്കുമ്പോൾ ഇദ്ധരയിൽ ഖേദമെല്ലാം മാഞ്ഞുപോകുന്നേ കഷ്ടത പട്ടിണിയിയില്ലാത്ത നാട്ടിൽ നാം കർത്താവൊരുക്കുന്ന സന്തോഷ വീട്ടിൽ നാം തേജസ്സേറും മോഹനകിരീടങ്ങൾ ധരിച്ചു നാം രാജരാജനേശുവോടുകൂടെ വാഴുമേ;- 2 നീതിസൂര്യ ശോഭയാലെന്നല്ലലിരുൾ മാറിടും ഭീതിയുമനീതിയുമങ്ങില്ല ലേശവും സന്തോഷശോഭനം ആ നല്ലനാളുകൾ ലോകം ഭരിച്ചിടും കർത്താവിനാളുകൾ ശോകം രോഗം യുദ്ധം ക്രുദ്ധജാതികളിൻ വിപ്ളവം പോകുമെല്ലാമേശുരാജൻ ഭൂവിൽ വാഴുമ്പോൾ;- പുത്ത... 3 സത്യശുദ്ധപാതയിൽ നടന്നുവന്ന ശുദ്ധന്മാർ വീണ്ടെടുക്കപ്പെട്ട സർവ്വദൈവമക്കളും ഉല്ലാസഘോഷമായി സീയോനിൽ വന്നിടും ദുഃഖം നെടുവീർപ്പും സർവ്വവും തീർന്നിടും നിത്യ നിത്യ സന്തോഷം ശിരസ്സിൽ ഹാ വഹിച്ചവർ നിത്യതയ്ക്കുള്ളിൽ മറയും തീരും കാലവും;- പുത്ത...

Related Songs