Kanuka neeya karvariyil

Malayalam Hymn

Kanuka neeya karvariyil

Kanuka neeya karvariyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാണുക നീയാ കാൽവറിയിൽ കേൾക്കുക നീയെൻ യേശുവിൻ ശബ്ദം മുള്ളിൻ കിരീടം ശിരസ്സിൽ ചൂടി രക്തം മുഴുവൻ വാർന്നവനായ് 1 പാപവഴികളിൽ നീ നടന്നു-തൻ പാദങ്ങളിൽ അവർ ആണി തറച്ചു പാപക്കറ നിന്റെ കൈകളിൽ ഉള്ളതാൽ പാണികളെയും ക്രൂശിൽ തറച്ചു 2 ദുഷ്ട വിചാരത്തിൽ നീ രസിച്ചതാൽ മുൾക്കിരീടം താൻ ചൂടി നിനക്കായ് ഇത്രത്തോളം നിന്നെ സ്നേഹിച്ചെന്നോതി കൈകൾ വിരിച്ചു താൻ ജീവൻ വെടിഞ്ഞു 3 തൂകുക തുള്ളി കണ്ണുനീർ നിന്റെ പാപച്ചുമടവൻ പാടെയൊഴിക്കും ഹൃത്തിൻ മുറിവുകൾക്കേകും താൻ സൗഖ്യം പൂർണ്ണസമാധാനം ഉള്ളിൽ നിറയ്ക്കും

Related Songs