Malayalam Hymn
Labhichathaaya nanmakalorthu
Labhichathaaya nanmakalorthu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ലഭിച്ചതായ നന്മകളോർത്തുയെൻ
മനസ്സു നിറയെ സ്തുതികളുമായ് നിൻ
ഉപകാരങ്ങളെ മറന്നിടാതിന്ന്
കർത്തനെ വാഴ്ത്തി സ്തുതിച്ചിടുന്നു
എന്തൊരാന്ദം എന്തു സന്തോഷം
എന്റെ ജീവിതത്തിൽ ചെയ്ത നന്മയോർത്താൽ
2 കൃപയാലെന്നുടെ അകൃതത്തിന്റെ
മോചനത്തിനായ് വില കൊടുത്തോനെ
സകല രോഗവും സൗഖ്യമാക്കുവാൻ
നിണമൊഴുക്കി നിൻ ജീവൻ തന്നോനേ;-
3 തകർന്നയെൻ ജീവൻ വീണ്ടല്ലോ
ദയയും കരുണയും അണിയിച്ചവനെ
കഴുകനേപ്പോൽ പുതുകവരുവാൻ
വായ്ക്കും നന്മയാൽ തൃപ്തിതന്നോനെ;-
4 പൊടിയാമെന്നുടെ പ്രകൃതിയറിഞ്ഞുനീ
കരുണ തോന്നിയെന് ലംഘനങ്ങളെ
അകറ്റിദയയാൽ ഭക്കതനാക്കി നിൻ
ഇഷ്ടം ചെയ്യുവാൻ തിരെഞ്ഞെടുത്തോനെ;-