Charayam kudikkaruthe dhanam

Malayalam Hymn

Charayam kudikkaruthe dhanam

Charayam kudikkaruthe dhanam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ചാരായം കുടിക്കരുതേ ധനം നശിച്ചീടും മാനക്കേടു ഭവിച്ചിടും- അതുകൊണ്ട് ചാരായം 1 ഉദ്യോഗസ്ഥനായാലും വിദ്വാനായിരുന്നാലും ഗദ്യപദ്യ കൃതിക്കൊക്കെ ഗണ്യനായ് ഭവിച്ചാലും മദ്യപാനം തുടങ്ങിയാൽ സമ്പാദ്യം നശിച്ചീടും അതുകൊണ്ട്;- ചാരായം... 2 കുട്ടിക്കാലത്ത് കുഞ്ഞിനിട്ട വളയെന്നാലും തട്ടിക്കൊണ്ടുപോയി-കിട്ടും വില വാങ്ങിച്ച് പോട്ടെ പുല്ലെന്നും ചൊല്ലി മട്ടിതു തുടങ്ങിയാൽ- കഷ്ട മാണതു കൊണ്ടു;- ചാരായം… 3 ഷാപ്പിൽ കേറിക്കുടിച്ചു-വേലി പിടിച്ചൊടിച്ചു പോലീസുകാർ പിടിച്ചു സ്റ്റേഷനിൽ കൊണ്ടടച്ചു- വേണ്ടുവോളം മുതുകത്തിട്ടിടിയ്ക്കുമെന്നത് കൊണ്ട്;- ചാരായം… 4 എത്ര നല്ല പണക്കാരിൽ-പലരുമീയുലകിൽ എത്രവേഗം ദരിദ്രരായ് തീർന്നതു നീ ഓർക്കുകിൽ മാത്രപോലും കുടിക്കാതെ കുരിശിൻ ചുവട്ടിൽ സൂത്രമെല്ലാം കളഞ്ഞു നീ വരികയീ സമയം;- ചാരായം...

Related Songs