Kristhuyeshu shishyarude kaalukale

Malayalam Hymn

Kristhuyeshu shishyarude kaalukale

Kristhuyeshu shishyarude kaalukale lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു- കീട്ടു തന്നുടുപ്പു കളുടുത്ത ശേഷം പിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാൻ ഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളിൽ നിങ്ങൾ അറിയുന്നുവോ ഗുരുവുമധിപനു മെ- ന്നിങ്ങനെ നിങ്ങൾ വിളിച്ചീടുന്നതെന്നെ അങ്ങിനെ ഞാനാകയാൽ നന്നായുരയ്ക്കുന്നു യെന്നാൽ നിങ്ങളുടെ നാഥനും ഗുരുവുമായ ഞാൻ നിങ്ങൾ പാദങ്ങളെ കഴുകിയെങ്കിൽ തമ്മിൽ നിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നു നിങ്ങളോടു ചെയ്തവണ്ണം നിങ്ങളും ചെയ്യാനൊരു- മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങൾക്കു ആമേനാമേൻ നിങ്ങളോടു ഞാനുരയ്ക്കുന്നു തൻ- കർത്താവിനേക്കാൾ ദാസനു മയച്ചവനെക്കാൾ ദൂതനും വലുതല്ല്ലിവ നിങ്ങളറിയുന്നെങ്കിൽ- ചെയ്തു വെന്നാലവ നിങ്ങൾ ധന്യരാകുന്നു ഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം- തിങ്ങി യേറ്റം പൊങ്ങിയുള്ളോരീയടിയനെ ഭംഗിയിൽ താഴ്മപ്പെടുത്തി മംഗലമാക്കി- കൃപ താങ്ങുവാൻ തിരുകടാക്ഷമിങ്ങു നൽകുക

Related Songs