Malayalam Hymn
Bhramichu nokkathe poka dhairyamaay
Bhramichu nokkathe poka dhairyamaay lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്
കരുത്തനായവൻ കൂടെയുണ്ടെന്നും
കാവലുണ്ടെന്നും തൻ ദൂതസഞ്ചയം
കാണുന്നില്ലേ ചാരെ നിന്റെ ആത്മനാഥനെ
മറന്നിടല്ലേ ദൈവം ചെയ്ത നന്മകൾ ദിനം
സ്തുതിക്ക നാം അവന്റെ നാമം
ജീവനാളെല്ലാം (2)
2 മാറയുണ്ടെങ്കിൽ മധുരമാക്കിടും
പാറയിൻ വെള്ളം ദാഹം തീർത്തിടും
യോർദ്ദാൻ തീരമോ പിന്തിരിഞ്ഞു പോകേണ്ടാ
പ്രാണനാഥൻ നിന്നെയെന്നും താങ്ങിനടത്തും;-
2 അഗ്നിയിൻ മദ്ധ്യേ വീണിടും നേരം
ആഗ്നിയിൻ നാഥൻ അരികിലെത്തീടും
സിംഹക്കുഴിയോ അതു സ്വർഗ്ഗപാർപ്പിടം
യഹൂദ ഗോത്ര സിംഹനാഥൻ ജയം നൽകിടും;-
3 അനഥനായ് തീർന്നിടില്ല ജീവിതമദ്ധ്യേ
അനാദി നിർണ്ണയപ്രകാരം നമ്മെ ചേർത്തതാൽ
ഭാഗ്യശാലിയേ സീയോൻ സഞ്ചാരിയെ
അകമഴിഞ്ഞു ആർത്തിടാൻ ഒരുക്കമാണോ നീ;-