Poka nee enne vittu saathaane

Malayalam Hymn

Poka nee enne vittu saathaane

Poka nee enne vittu saathaane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പോക നീ എന്നെ വിട്ടു സാത്താനെ ഞാൻ യേശുവിൽ ആശ്രയം വെച്ചിടുന്നു 1 നിന്റെ അടിമയായ് ഇന്നോളം നടന്നു ഞാൻ നിന്റെ നുകത്തിൻ കീഴിൽ എന്നെ ഏൽപ്പിച്ചു ഞാൻ നിന്റെ പാപത്തെ എന്നിൽ നീ കലർത്തിയതാൽ നിന്റെ ശാപത്തിൽ പങ്കാളി ആക്കി എന്നെ 2 ആത്മമൃത്യരോടു ചേർന്നു നടന്നു ഞാൻ ആത്മമരണത്തിൻ കുഴിയും കണ്ടു ഞാൻ ആത്മജീവൻ നൽകുവാൻ യേശു വന്നു ആത്മാവിൽ എന്നെ ഉയിർപ്പിച്ചു താൻ 3 യേശു വഹിച്ചു എൻ ശാപത്തെ ക്രൂശിന്മേൽ യേശു ജയിച്ചു മരണവും പാതാളവും യേശു ഉയിർത്തു മൂന്നാംനാൾ ആത്മാവിനാൽ യേശു തേജസിൽ സ്വർഗ്ഗേ പോയതാൽ 4 ഇനി നടക്കും യേശുവിൻ നുകത്തിൻ കീഴിൽ ഇനി അധികാരം നിനക്കില്ലെൻ ജീവിതത്തിൽ ഇനി ഞാൻ ചെയ്യും യേശുവിൻ സേവയെന്നും ഇനിയവൻ താൻ എൻ ആശ്രയവും 5 രാജരാജൻ വരും ദൂതസേനയുമായ് രാജശ്രേഷ്ഠൻ നിന്നെ പൂട്ടും ഏറിയനാൾ രാജൻ ആയിരാമാണ്ടു ഭരിക്കും ഭൂവിൽ രാജാവോടൊത്തു വാഴും ഞാനും

Related Songs