Nidhi maranjirikkunna vayaluvaangaan

Malayalam Hymn

Nidhi maranjirikkunna vayaluvaangaan

Nidhi maranjirikkunna vayaluvaangaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിധി മറഞ്ഞിരിക്കുന്ന വയലുവാങ്ങാൻ മതിമാൻ സകലവും കൈവെടിയും അതിമോഹനം സ്വർഗ്ഗരാജ്യം നേടാൻ അവനിയിലേതുമേ ത്യജിച്ചിടേണം പഴകി നശിച്ചീടുമിവിടെയെല്ലാം പലതര കീടങ്ങളശിച്ചിടുമേ അപഹരിച്ചപരന്മാർ സ്വന്തമാക്കും ഇവിടുത്തെ സമ്പത്തു നശ്വരമേ ഒരു നവ ഭൂമിയുമാകാശവും ഒരുക്കുന്നു മാനവർക്കേശു നാഥൻ അവിടില്ല വേദന കണ്ണുനീരും മൃതിയില്ല പീഡകളേതുമില്ല ഇവിടെ ജനിക്കുകിൽ മൃതിപുണരാം ഇവിടെ ലസിക്കുകിൽ വിലപിച്ചീടാം അവിടെ നല്ലോഹരി നേടീടുവാൻ ഇവിടെയെല്ലാമെല്ലാം കൈവെടിയാം

Related Songs