Malayalam Hymn
Bhaaramerum pachamara kurishumenthi
Bhaaramerum pachamara kurishumenthi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഭാരമേറും പച്ചമര കുരിശുമേന്തി
കുറ്റമറ്റ ദൈവത്തിന്റെ ഏകജാതനോ?
കാൽവറി മലമുകളേറുന്നതാം കാഴ്ച
എത്രയോ എത്രയോ ഹൃദയഭേദകം...
ആർക്കുവേണ്ടി നീതിമാനി കഷ്ടങ്ങളേറ്റു?
എല്ലാം എല്ലാം എനിക്കായല്ലോ...
ആർക്കുവേണ്ടി നീചമരണം ഏറ്റുവാങ്ങി?
എല്ലാം എല്ലാം നമുക്കായല്ലോ...
സർവ്വാംഗസുന്ദരനാം സീയോൻ മണാളൻ
ദൂതരേക്കാൾ മനുഷ്യരേക്കാൾ നികൃഷ്ടമേറിയ
പുഴു സമാനമായ് താനേ താണതാം കാഴ്ച
എത്രയോ എത്രയോ ഹൃദയഭേദകം...
സുബോധ സമർപ്പണത്താൽ രക്തസാക്ഷിയായ്
ജീവൻ വെടിഞ്ഞേശു നമ്മെ സ്നേഹിച്ചുവല്ലോ
രക്ത സാക്ഷിയായി നാമും ജീവൻ വെപ്പതോ
എത്രയോ എത്രയോ മഹാഭാഗ്യമേ…