Malayalam Hymn
Ente urappulla gopuramaai
Ente urappulla gopuramaai lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 എന്റെ ഉറപ്പുള്ള ഗോപുരമായ്
എന്നെ കാത്തിടും ദൈവം നീയേ
ശക്തിയും ബലവും നിറഞ്ഞവനേ
മഹിമയിന്നുറവിടമേ
ആരാധിക്കുന്നിതാ ഞാൻ (2)
ആരാധിക്കുന്നിതാ ഞാൻ (2)
2 തന്റെ ചിറകുകളിൻ നിഴലിൽ
ഞാൻ എന്നെന്നും ആനന്ദിക്കും
പരിശുദ്ധനാമെൻ പരിപാലകൻ
സ്തുതികൾക്കു യോഗ്യനവൻ;- ആരാധി...
3 എന്റെ ബലഹീന വേളകളിൽ
നിന്റെ ക്യപയെനിക്കേകിടുന്നു
യേശു എന്റെ ബലമാകയാൽ
തെല്ലും ഞാൻ ഭയപ്പെടില്ല;- ആരാധി...
4 എന്റെ ജീവിത നാളുകളിൽ
നിന്നെ എന്നെന്നും വാഴ്ത്തീടുമേ
നാഥാ നീ ചെയ്തനന്മകളെ
എണ്ണി എണ്ണി സ്തുതിച്ചീടുമേ;- ആരാധി...