Paramathathante valamamarunna

Malayalam Hymn

Paramathathante valamamarunna

Paramathathante valamamarunna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരമതാതന്റെ വലമമരുന്ന പരമ വത്സലാ പരമ വത്സലാ! നിൻ കുരുതികൊണ്ടു വീണ്ടെടുത്ത ജനത്തിൻ ദുരിതം കാണുക 1 ബഹുജനങ്ങളിൻ നടുവിൽ നിന്നു നിൻ സാക്ഷി ചൊന്നവർ സാക്ഷി ചൊന്നവർ നിന്റെ മഹത്വനാമത്തെ ദുഷിപ്പാനിഹ വൻ മൂലമായല്ലോ;- പരമ.. 2 പരമസസ്നേഹാഗ്നിയെരിഞ്ഞനുദിനം ആനന്ദിച്ചവർ ആനന്ദിച്ചവർ - ഇതാ പെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തുപോകുന്നേ;- പരമ.. 3 ബലിയായ് സർവ്വവും തൃപ്പാദത്തിങ്കൽ കാഴ്ച വച്ചവർ കാഴ്ചവച്ചവർ ഇപ്പോൾ ബലിപീഠത്തിൽ നിന്നകലെ മാറിക്കൊണ്ടാഴിഞ്ഞു പോകുന്നേ;- പരമ… 4 ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിൻജനമിതാ നിൻ ജനമിതാ-പല കാറ്റിൻ ശക്തിയാലണഞ്ഞിരുണ്ടു കൂരിരുളായ് തീർന്നല്ലോ;- പരമ.. 5 സുവിശേഷകരിൽ പലരിലും നാഥാ വേഷമേയുള്ളേ വേഷമേയുള്ളേ-ആത്മ ജീവൻ നിൻ ജനങ്ങളിൽ ദിനംതോറും കുറഞ്ഞു പോകുന്നേ;- പരമ… 6 ഈ വിധം ജനം ഇനിയും ജീവിച്ചാൽ നശിച്ചു പോകുമേ നശിച്ചുപോകുമേ - നിന്റെ ജീവ വചനമയച്ചു ജനത്തിൻ ജീവൻ നൽകുക;- പരമ...

Related Songs