Bhupathimaar mudimane

Malayalam Hymn

Bhupathimaar mudimane

Bhupathimaar mudimane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഭൂപതിമാർ മുടിമണേ! വാഴ്ക നീ പാരിൽ പെരുത്തപാപം നീങ്ങുവാനിഹ യാഗമായൊരു നാഥൻ നീ 1 സാധുവാമിവൻ പുതുജീവനിൽ കടക്കയാൽ സാദരം ഭവൽ സ്തുതിചെയ്യുമേ ജയം പാടുമേ സതതം പ്രഭോ;- 2 നിൻ തിരു കൃപയോർത്താൽ ബന്ധുത ലഭിക്കിലും അന്തമറ്റതിദോഷം ചെയ്തവൻ ഫലംകൊയ്തവൻ കഠിനൻ വിഭോ;- 3 നീതിയിൻ വിധിക്കുമുൻ ഭീതനായ് ഭവിക്കവേ പാതകനിവൻ ബഹുഭാഗ്യമാർന്നതി- യോഗ്യനായ്ത്തിരു നീതിയാൽ;- 4 രാജനായ് വാഴ്ക നിൻ നീതിയാൽ ഭരിക്ക നീ രാജിത മഹസ്സെഴും നാഥനെ തവ ദാസനെ ഭരമേൽക്ക നീ;- 5 നിൻ തിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നു നിൻതിരു മുന്നരചർ വീഴുമേ സ്തുതി- പാടുമേ മടിയെന്നിയേ;- 6 കാഴ്ചകളോടു തിരുവാഴ്ചയിലവർ വന്നു വീഴ്ച കൂടാതെ വണങ്ങിടുമേ മുഴങ്ങിടുമേ സ്തുതിഗാനവും;- 7 പാതകൻമാർ തിരുമുൻ വേദനയോടുഴറി ഖേദമോടുടൻ വിറച്ചീടുമേ ഒളിച്ചീടുമേ തരമാകുകിൽ:- 8 തീയൊടു മെഴുകുപോലാമവർ നീയോ നിത്യ സ്ഥായിയായ് പരം വസിച്ചിടുമേ ഭരിച്ചീടുമേ യുഗകാലമായ്;-

Related Songs