Unnathan shreeyeshu mathram

Malayalam Hymn

Unnathan shreeyeshu mathram

Unnathan shreeyeshu mathram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഉന്നതൻ ശ്രീയേശു മാത്രം എന്നും വന്ദിതൻ സ്തുതിക്കുപാത്രം എണ്ണമറ്റ മനുഗോത്രം വിണ്ണിൽ ചേർന്നു പാടും സ്തോത്രം ഓ രക്ഷിതരാം ദൈവജനമേ നമ്മൾ രക്ഷയുടെ പാത്രമെടുത്തു ദിവ്യരക്ഷകനേശുവിനെ എക്ഷണവും പാടിസ്തുതിക്കാം 2 ജീവൻ തന്ന സ്നേഹിതനായ് സർവ്വശ്രേഷ്ഠനാം പുരോഹിതനായ് ജീവനായകൻ നമുക്കായ് ജീവിക്കുന്നത്യുന്നതനായ് 3 നിത്യജീവൻ ജലപാനം- യേശുക്രിസ്തുനാഥൻ തന്ന ദാനം ദിവ്യനാമ സ്തുതി ഗാനം നമ്മൾ നാവിൽ നിറയേണം;- 4 സ്തുതികൾ നടുവിൽ വാഴും തന്റെയരികളിൻ തല താഴും പാപികളെല്ലാരും കേഴും പാദമതിൽ വന്നു വീഴും;-

Related Songs