Vanalokathezhunnallinaan shreeyeshu

Malayalam Hymn

Vanalokathezhunnallinaan shreeyeshu

Vanalokathezhunnallinaan shreeyeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പല്ലവി വാന ലോകത്തെഴുന്നെള്ളിനാൽ ശ്രീയേശു നാഥൻ വാന ലോകത്തെഴുന്നെള്ളിനാൻ... അനുപല്ലവി വാനലോകത്തെഴുന്നെള്ളിനാ - നൊലിവുമലയിൽ നി- ന്നാനന മുയർത്തി - ശിഷ്യർ വാനിൽ നോക്കി നിന്നിടവേ – വാന ചരണങ്ങൾ 1 വിണ്ണുലകത്തിൽ നിന്നിറങ്ങി മനുജാതനായി വന്നു മാ-ഗുരുവായ് വിളങ്ങി ചൊന്നു ശിഷ്യരോടുപദേശം - നന്മ ചെയ്തു നടന്നറിയിച്ചു സുവിശേഷം... മന്നിടത്തുള്ളോർക്കു ചോര ചിന്നി മരിച്ചു മരണം- വെന്നുയിർത്തു നാൽപ്പതാം നാ-ളിന്നിലംവിട്ടജയമായ്;- വാന... മൽക്കിസദേക്കിന്റെ ക്രമത്തിൽ - പുരോഹിതവേ ലയ്ക്കു തന്റെ സ്വന്ത രക്തത്തെ... തൃക്കരത്തങ്ക ത്തളികയിൽ ഏന്തിയതിങ്കൽ മുക്കിയ വിരലുള്ളവനായ്... ഇക്കുല പാപ മൊക്കെയ്ക്കും തക്ക പരിഹാരം ചെയ് വാൻ സ്വർഗ്ഗമാം വിശുദ്ധസ്ഥലം നോക്കി മഹാ പുരോഹിതൻ;- വാന... തന്നിൽ വിശ്വസിക്കുന്നോർക്കായി-ട്ടഴിവില്ലാത്ത മന്ദിര മൊരുക്കുവാനായി... എന്നു മവരോ ടിരിപ്പാനായ് സത്യാത്മാവേ പകർന്നവർക്കു കൊടുപ്പാനായി... ഉന്നതൻ വല ഭാഗത്തിരുന്നു – പക്ഷവാദം ചെയ്തു തന്നുടയോർക്കു മോചനം തന്നു - രക്ഷിപ്പതിനായി;- വാന... സേനയിൽ കർത്തൻ പരിശുദ്ധൻ - എന്നു സ്വർഗ്ഗീയ സേനകൾ സ്തുതിച്ചു പാടവേ വാന മാർന്ന ശിഷ്യർ മുഖത്തേൽ തിരു കടാക്ഷം വീണു വിടർന്നു വിളങ്ങവേ... വാനവർ സാക്ഷിനിൽക്കവെ മാനവർ പാപം നീങ്ങവെ കാണികൾ കാഴ്ചയിൽ നിന്നു - വാനമേഘത്തിൽ മറഞ്ഞു;- വാന... ഉന്നതദേവ മഹിമയും വിലയേറിയ രത്ന- കാന്തിക്കൊത്ത കതിരും... മിന്നിയ കണ്ണാടിപോലുള്ള തങ്ക വീഥിയും എന്നുമഴിയാത്ത പണിയും എന്നുമാനന്ദവുമുള്ള... പൊന്നെരുശലേമും കൊണ്ടു വന്നു മോദത്തോടു സീയോൻ നന്ദിനിയെ ചേർത്തു കൊൾവാൻ;- വാന...

Related Songs