Malayalam Hymn
Ithranallaven mama shreeyeshu
Ithranallaven mama shreeyeshu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഇത്രനല്ലവൻ മമ ശ്രീയേശു
ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
മിത്രമാണെനിക്കവനെന്നാളും
എത്ര താഴ്ചകൾ ഭൂവി വന്നാലും
1 അതിമോദം നാഥനു പാടിടും
സ്തുതിഗീതം നാവിലുയർന്നിടും
ഇത്രനല്ലവൻ മമ ശ്രീയേശു
ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
2 അവനുന്നതൻ ബഹുവന്ദിതനാം
പതിനായിരങ്ങളിൽ സുന്ദരനാം
ഭൂവി വന്നു വൈരിയെവെന്നവനാം
എനിക്കാത്മരക്ഷയെ തന്നവനാം
3 ഒരുനാളും കൈവിടുകില്ലെന്നെ
തിരുമാർവ്വെനിക്കഭയം തന്നെ
വരുമാകുലങ്ങളിലും നന്നെ
തരുമാശ്രയം തകരാറെന്യേ
4 പ്രതികൂലമാണെനിക്കീ ലോകം
അതിനാലൊരെള്ളളവും ശോകം
കലരേണ്ടെനിക്കവനനുകൂലം
ബലമുണ്ടു യാത്രയിലതുമൂലം
5 സത്യസാക്ഷിയായ പ്രവാചകനും
മഹാശ്രേഷ്ഠനായ പുരോഹിതനും
നിത്യരാജ്യസ്ഥാപകൻ രാജാവും
എന്റെ ക്രിസ്തുനായകൻ ഹല്ലേലുയ്യാ
എനിക്കായൊരുത്തമ സമ്പത്ത് : എന്ന രീതി