Malayalam Hymn
Kahala shabdham vanil
Kahala shabdham vanil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കാഹളശബ്ദം വാനിൽ മുഴങ്ങും
പൊൻ മണവാളൻ തൻ വരവിൽ
കാത്തിരുങ്ങൾ കാലങ്ങളെല്ലാം
നിദ്രയിലായ്പ്പോയ് ശുദ്ധർ പലർ
സ്വർഗ്ഗമണാളാ! സ്വർഗ്ഗമണാളാ!
സ്വാഗതം ദേവാ രാജാ ജയ
ഹാ ഹല്ലേലൂയ്യാ ഗാനങ്ങളോടെ
വാഴുന്നു ഞങ്ങൾ കാത്തു നിന്നെ
2 കള്ളൻപോൽ നീ നിൻ നിക്ഷേപത്തിന്നായ്
വാനിൽ വരുമ്പോൾ ശുദ്ധരെല്ലാം
ദിക്കുകളിൽ നിന്നെത്തും ക്ഷണത്തിൽ
മദ്ധ്യ വാനിൽ നിൻ സന്നിധിയിൽ;- സ്വർഗ്ഗ...
3 തേജസമ്പൂർണ്ണൻ ശോഭനതാരം
മോഹനരൂപൻ ഏവരിലും
മാനിതൻ വാനിൽ താതനാൽ നിത്യം
വീണ്ടവനേഴയാമെന്നെയും;- സ്വർഗ്ഗ...
4 ഉത്ഥിതരാകും നിദ്രയിലായോർ
മർത്യശരീരം വിട്ടവരായ്
എന്തു സന്തോഷ സമ്മേളനം ഹാ!
മദ്ധ്യകാശത്തിൽ അദ്ദി നത്തിൽ;- സ്വർഗ്ഗ...
5 വാനിൽ വിശുദ്ധർ സിംഹാസനസ്ഥർ
ആകും ദിനത്തെ കാത്തു ദൂതർ
നിൽക്കുന്നിതാ! നിൻ കാന്തയും ശുഭ്ര-
വസ്ത്രം ധരിപ്പാൻ കാലമെന്നോ;- സ്വർഗ്ഗ...