Malayalam Hymn
Karthru kahalam vanil kelkarayi
Karthru kahalam vanil kelkarayi lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കർത്തൃകാഹളം വാനിൽ കേൾക്കാറായ്
തന്റെ കാന്തയെ ചേർത്തിടുവാൻ
ഒരുങ്ങിനിൽക്കാം തിരുസഭയെ
മണവാളൻ എഴുന്നെള്ളാറായ്
ഒരുങ്ങിക്കൊൾക ഒരുങ്ങിക്കൊൾക
നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക
2 ലോക ഇമ്പങ്ങൾ വെറുത്തുനീങ്ങാം
ആത്മശക്തി പുതുക്കി നിൽക്കാം
ആദ്യസ്നേഹത്തിൽ മടങ്ങി വരാം
മണവാളൻ എഴുന്നെള്ളാറായ്(2);- ഒരുങ്ങി...
3 ജാതി ജാതിയോടു പോർവിളിക്കുന്നു
യുദ്ധഭീതികളും മുഴങ്ങിടുന്നു
മാറാരോഗങ്ങൾ ഹാ തീരാവ്യാധികൾ
മണവാളൻ എഴുന്നെള്ളാറായ്(2);- ഒരുങ്ങി...
4 കരിന്തിരികൾ മുറിച്ചു മാറ്റാം
പാത്രങ്ങളിൽ എണ്ണ നിറയ്ക്കാം
ഉണർന്നിരിക്കാം തല ഉയർത്താം
മണവാളൻ എഴുന്നെള്ളാറായ്(2);- ഒരുങ്ങി...