Malayalam Hymn
Kahalam dhvanikkaaraayi-karayalle maname nee
Kahalam dhvanikkaaraayi-karayalle maname nee lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കരയല്ലേ മനമേ നീ
തളരല്ലീ മരുവിൽ നിൻ
കണ്ണീരെല്ലാം തീർന്നീടാൻ
നാളടുക്കാറായ്..
നിൻ പ്രാണപ്രീയൻ മുഖം കണ്ട്
ആനന്ദിക്കാറായ്.. ആനന്ദിക്കാറായ്
കാഹളം ധ്വനിക്കാറായി
കാന്തൻ ആഗമിക്കാറായി
ആത്മമുദ്രയേറ്റോരെല്ലാം
പറന്നീടാറായ്
ആ വിണ്ണിലൊന്നായ് ചേർന്നേറെ
ആനന്ദിക്കാറായ് (2) (കരയല്ലേ )
1. ഞൊടി നേരത്തേക്കുള്ള ലഘുസങ്കടം
അതിൽ മനം നീറേണ്ട കാര്യമെന്തുള്ളൂ (2)
നിത്യ തേജസ്സിൻ ഘനം
ഓർത്തുനോക്കിയാൽ..
ഇഹത്തിലെ ദുരിതങ്ങൾ
സാരമില്ലല്ലോ (2)
2. ഈ മണ്ണിൻ കൂടാരം അഴിഞ്ഞുപോയാൽ
സ്വർഗീയമായതെൻ പ്രീയൻ അണിയിക്കുമേ (2)
നിത്യമായതിൻ വിലയോർത്തുനോക്കിയാൽ
ഇഹത്തിലെ നഷ്ടങ്ങൾ സാരമില്ലല്ലോ (2)