Malayalam Hymn
Kahalam kettidarayi nazhika
Kahalam kettidarayi nazhika lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്
യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ്
നാം പറന്നങ്ങ് പോയിടാറായ് (2)
ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദം
യേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ(2)
കാഹളം കേട്ടിടാറായി…
2 വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾ
ലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2)
വാനവൻ വരവതു വാതിൽക്കലായെന്ന്
ബുദ്ധിയുള്ളോർ നാം ഗ്രഹിച്ചിടേണം (2);-
3 ഇല്ലിനി സമയം വേറെയില്ല
വിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ (2)
നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻ
നിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ (2);-