Kahalam kathukalil kettidarai

Malayalam Hymn

Kahalam kathukalil kettidarai

Kahalam kathukalil kettidarai lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാഹളം കാതുകളിൽ കേട്ടിടാറായ് ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ് യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻ കാലങ്ങൾ നമ്മെ വിട്ടു പായുകയായ് 2 സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളി പടർന്നുയരുകയായ് ധരണി തന്നിൽ (2) ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ ക്ലേശിപ്പാൻ ലവലേശം സാധ്യമല്ല(2);- കാഹളം... 3 ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചുമൂന്നാം ദിനത്തിൽ മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ് (2) പാപവും ശാപവും നീക്കിതാൻ ജയം നൽകി പാപികൾക്കവൻ നിത്യശാന്തി നൽകി (2);- കാഹളം... 4 പാടുവിൻ നവഗാനം അറിയിപ്പിൻ സുവിശേഷം ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ (2) യെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻ കാഹളം മുഴക്കിടാം ദൈവജനമേ (2);- കാഹളം...

Related Songs