Kandalo aalariyukilla

Malayalam Hymn

Kandalo aalariyukilla

Kandalo aalariyukilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കണ്ടാലോ ആളറിയുകില്ല ഉഴവുചാൽപോൽ മുറിഞ്ഞീടുന്നു കണ്ടാലോ മുഖശോഭയില്ല ചോരയാൽ നിറഞ്ഞൊഴുകീടുന്നു മകനേ മകനേ നീ മാന്യനായിടുവാൻ മകളെ മകളെ നീ മാന്യയായിടുവാൻ കാൽവറിയിൽ നിനക്കായ് പിടഞ്ഞിടുന്നു കാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടു മകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നു 2 ചുടു ചോര തുള്ളിയായി വീഴുന്നു നിൻ പാപം പോക്കുവാനല്ലയോ മുള്ളുകൾ ശിരസ്സിൽ ആഴ് ന്നതും നിൻ ശിരസ്സുയരുവാൻ അല്ലയോ(2);- മകനേ... 3 കള്ളന്മാർ നടുവിൽ കിടന്നതു നിന്നെ ഉയർത്തുവാൻ അല്ലയോ മാർവ്വിടം ആഴമായി മുറിഞ്ഞതു സൗഖ്യം നിനക്കേകാൻ അല്ലയോ(2);- മകനേ... 4 പത്മോസിൽ യോഹന്നാൻ കണ്ടതോ സൂര്യനേക്കാൾ ശോഭയാൽ അത്രേ ആ ശബ്ദം ഞാനിതാ കേൾക്കുന്നു പെരുവെള്ളം ഇരച്ചിൽ പോലാകുന്നു(2);- മകനേ...

Related Songs