Vanaduther lokanthyathil kahalmuthupol

Malayalam Hymn

Vanaduther lokanthyathil kahalmuthupol

Vanaduther lokanthyathil kahalmuthupol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാനദൂതർ ലോകാന്ത്യത്തിൽ കാഹളമൂതുമ്പോൾ യേശുനാഥൻ മേഘത്തേരിൽ ലോകെവന്നീടും ഇരുളിൽ വാഴ്ചകൾ അകലുകയാം നൽമോഹനനാളതിൽ സർവ്വലോകരാജാവായ് ശ്രീയേശു വന്നീടും(2) 1 തേജോരൂപം പാപവിലയ്ക്കായ് ഏകിയല്ലോ നീ ഹീന നരർക്കായ് നിൻ തിരുരക്തം ചിന്തിയല്ലോ നീ ശോകഭാര നിഴലുകളാകെ നീങ്ങിടുമാ നാളിൽ പാരിടമാകെ വിലസിടുമേ നിൻ സ്നേഹവീചികൾ(2) 2 ഉയിർ നാഥൻ തേജസ്സിങ്കൽ വാണിടുമാ നാൾ ആനന്ദത്തിൻ ഗാനങ്ങൾ ഹാ പൊങ്ങും പാരിതിൽ നിത്യജീവൻ ഏകിടുന്ന ശോഭിത പ്രഭാതേ കേട്ടിടുമേ ദൂതർ പാടും സ്നേഹ ഗീതികൾ(2) 3 സ്വർഗ്ഗേനാമും എത്തുവതിനായ് മുൻനയിക്കുക എന്നുമേ നീ മിന്നിടുക പാരിൻ ദീപമായ് ലോകത്തിന്റെ മായകളാകെ മാഞ്ഞീടുമ്പോൾ നാഥാ മങ്ങീടാതെ നിൽക്കുകയായ് നീ സ്നേഹ താരമായ്(2)

Related Songs