Malayalam Hymn
Maayayaya lokam sarvavum maayayude
Maayayaya lokam sarvavum maayayude lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 മായയായ ലോകം സർവ്വവും മായയുടെ മായയേ
കായവും സൗഭാഗ്യവും ആദായമെല്ലാം മായയേ;-
2 ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേ
മന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം;-
3 മാതാപിതാ സോദരരും ഭാര്യയും തനുജരും
മാനമേറും സ്നേഹിതരും മായയുടെ മായയേ;-
4 ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളിക
കീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ;-
5 മായയായ ചിന്ത നീക്കി കാര്യമായ യേശുവെ
വീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം;-