Nee ente sarvavum

Malayalam Hymn

Nee ente sarvavum

Nee ente sarvavum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നീ എന്റെ സർവ്വവും നീ എനിക്കുള്ളവൻ നീ എന്റെ സർവ്വവും എല്ലാറ്റിലും നിൻ ജീവൻ എൻ പേർക്കായ് തന്നതിനാൽ നീ എന്റെ സർവ്വവും എല്ലാറ്റിലും തേനിലും മധുരമാം തേനിലും മധുരമാം യേശുക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ കർത്തൻ കൃപകളെ യേശുക്രിസ്തു മാധുര്യവാൻ 2 നീ എന്റെ രക്ഷകൻ നീ എന്റെ ദൈവവും നീ മാത്രമാണെൻ സങ്കേതവും നിൻ പാദത്തിൽ ഞാൻ കുമ്പിടുന്നു നിൻ നാമം വാഴ്ത്തി പാടിടുന്നു;- 3 നീ എന്റെ വൈദ്യനും എന്റെ സൗഖ്യവും നീ എന്റെ ശക്തിയും എന്നേശുവേ ക്രൂശതിലെനിക്കായ് യാഗമായ് നിന്നടിപ്പിണരാൽ സൗഖ്യമേകി;- 4 നീ എന്റെ കീർത്തിയും നീ എൻ പുകഴ്ച്ചയും നീ എന്റെ നൻമയും എന്നേശുവേ നിൻ പാദ സേവ ഞാൻ ചെയ്തീടുവാൻ എന്നുള്ളത്തിന്റെ ആശയതെ;-

Related Songs