Pokunne njanum en grham thedi

Malayalam Hymn

Pokunne njanum en grham thedi

Pokunne njanum en grham thedi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാൻ എത്തുന്നേ ഞാനെൻ നാഥന്റെ ചാരെ പിറ്റേന്നൊപ്പമുണർന്നിടാൻ കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ സ്വന്ത ദേശത്ത് പോകുമ്പോൾ കഴിയുന്നു യാത്ര ഇത്രനാൾ കാത്ത ഭവനത്തിൽ ഞാനും ചെന്നിതാ 1 ദേഹമെന്നൊരാ വസ്ത്രമൂരി ഞാൻ ആറടി മണ്ണിലാഴ്ത്തവേ ഭൂമിയെന്നൊരാ കൂട് വിട്ടു ഞാൻ സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ മാലാഖമാരും ദൂതരും മാറി മാറിപ്പുണർന്നുപോയ്‌ ആധിവ്യാധികൾ അന്യമായ്‌ കർത്താവേ ജന്മം ധന്യമായ്‌;- പോകുന്നേ... 2 സ്വർഗ്ഗരാജ്യത്തിൽ ചെന്ന നേരത്ത് കർത്താവെന്നോട് ചോദിച്ചു സ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾ നൊന്തു നീറിയോ നിൻ മനം ശങ്ക കൂടാതെ ചൊല്ലി ഞാൻ കർത്താവേ ഇല്ല തെല്ലുമേ എത്തി ഞാൻ എത്തി സന്നിധേ ഇത്ര നാൾ കാത്ത സന്നിധേ;- പോകുന്നേ...

Related Songs