Malayalam Hymn
Manjupol urukumen bhaarngal
Manjupol urukumen bhaarngal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മഞ്ഞുപോൽ ഉരുകുമെൻ ഭാരങ്ങൾ
തിരു സന്നിധേ അണഞ്ഞിടുമ്പോൾ
മെഴുകുപോൽ ഉരുകുമെൻ ഹൃദയം
തിരു വചനം ഞാൻ അറിഞ്ഞിടുമ്പോൾ
നിഴൽപോൽ പിന്തുടർന്നതാം ഇഹലോക സുഖങ്ങൾ
മായയല്ലോ എല്ലാം മായാ...2
പരനെ എൻ പ്രിയനേ സന്നിധി മതിയെനിക്ക്
പരനെ എൻ പ്രിയനേ തിരുഹിതം മതിയെനിക്ക്
പുകപോലെ ക്ഷയിക്കുമീ ആയുസ്സിൽ
തിരുഹിതമത് ചെയ്തു ഞാൻ ജീവിക്കും -2
എന്റെ ഹിതമല്ല പപരനെ തിരുഹിതം പോൽ -2
ഈ മന്നിലെ ജീവിതം നയിച്ചിടും ഞാൻ -2;- പരനെ...
നാൽവിരൽ നീളുമീ ആയുസ്സിൽ
അരുളുക പരനെ തിരു ഹിതമെന്നിൽ -2
എന്റെ നാളുകൾ എണ്ണിടാൻ കൃപയേകിടൂ -2
ഈ മന്നിതിൽ നിലനിപ്പാൻ കൃപയേകിടൂ -2;- പരനെ...
ഏഴുപത്തേറിയാൽ എൺപതോ
അതിൻ ദിനമഖിലം ദുഃഖ ദുരിതങ്ങൾ -2
അത് തീർന്നുപോകും വേഗം പറന്നുപോകും -2
നാം വാണീടും നിത്യവും തിരുസന്നിധേ 2;- പരനെ...