Malayalam Hymn
Prarthichal utharamunde yachichaal
Prarthichal utharamunde yachichaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
യാചിച്ചാൽ മറുപടി ഉണ്ട്
മുട്ടിയാൽ തുറന്നിടും
ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയം
നിശ്ചയം നിശ്ചയം അതു നിശ്ചയം
വാക്കു പറഞ്ഞവൻ മാറുകില്ല
നിശ്ചയം നിശ്ചയം അതു നിശ്ചയം
വാഗ്ദത്തം തന്നവൻ അകലുകില്ല
2 ആരാധിച്ചാൽ വിടുതലുണ്ട്
ആശ്രയിച്ചാൽ കരുതലുണ്ട്
വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
വിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം;- നിശ്ചയം...
3 അനുതപിച്ചാൽ പാപമോക്ഷമുണ്ട്
മനം തകർന്നാലവൻ അരികിലുണ്ട്
വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
നിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം;- നിശ്ചയം...
4 മാറയെ മാധുര്യമാക്കീടുമെ
ശത്രുവിൻമേൽ ജയം നൽകീടുമെ
സമൃദ്ധിയായ് അനുഗ്രഹം നൽകും നിശ്ചയം
മാറാത്ത വാഗ്ദത്തം നൽകും നിശ്ചയം;- നിശ്ചയം...