Malayalam Hymn
Bahukarunayin sindho dheenarin bandho
Bahukarunayin sindho dheenarin bandho lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ബഹുകരുണയിൻ സിന്ധോ ദീനരിൻ ബന്ധോ
വരവിന്നു താമസമിനി എന്തോ?
ഭക്തർക്കീ പാർത്തലമല്ല യോഗ്യം
അടയേണം ഞാൻ വിൺപുരസൗഭാഗ്യം
ബഹുദുരിതമീയുലകിൽ ഇല്ലൊരു സൗഖ്യം
ആറുതൽ ഒന്നതു നിൻ സൗഖ്യം
1 മരുവഴിയിലീപ്പരദേശി തളരാതെ
പകരുക ബലം നീ കുറയാതെ
താങ്ങുക കരങ്ങളിൽ വഴുതാതെ - നിൻ പിൻ
ഗമിച്ചീടുവാൻ ഞാൻ പതറാതെ
പൊഴിച്ചീടുക കതിരൊളി വഴിമീതെ - ബഹു
ഞെരുക്കമിപ്പഥയിരുളാകാതെ;-
2. കഴുകീടുകെന്നെ തിരുച്ചോരയിനാൽ
ധരിപ്പിക്കുക നീതിയിന്നങ്കിയിനാൽ
തീ സമം ജ്വലിക്കും നിൻ കൺകളിനാൽ
എൻ മ്ളേച്ഛനഗ്നമാം രൂപം കാണാതെ
മറച്ചീടുക മഹിമയിൻ ഉടയാലെ - ഞാൻ
ജ്വലിക്കുവാൻ ഭൂവിൽ പ്രഭപോലെ;-
3 കുതിച്ചേറിലും കാർമുകിൽ വാനത്തിലുയരെ
കാണുന്നു ദീപമൊന്നതി ദൂരെ
ശോഭനഗോപുരം മറുതീരെ
പറന്നെത്തുവാൻ വെമ്പുന്നെൻ മനമേറെ
അണഞ്ഞീടും ഞാൻ വിരവൊടതിൻ ചാരേ
നുകർന്നീടുമങ്ങിമ്പമെൻ കൊതിതീരെ;-
4 ഇരുൾ നിറഞ്ഞോരീയുലകിൽ മൂടുമെൻ കൺകൾ
വസിക്കുമെൻ ജഡം മൺമറവിങ്കൽ
വസിക്കുമെന്നാത്മം പരൻ മടിയിങ്കൽ
വീണ്ടും തുറക്കുമെൻ കൺകൾ പൊന്നുഷസിങ്കൽ
നീങ്ങും ഇരുൾ പ്രിയൻ മഹിമയിൻ വരവിങ്കൽ
കാണ്മാൻ കൊതിക്കുന്നു ദിനവുമെൻ നിറകൺകൾ;-