Malayalam Hymn
Rakshakaneshuvin sannidhiyil
Rakshakaneshuvin sannidhiyil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ
മഹത്വ രാജനായ് നിന്നിലേക്കിന്നവൻ എഴുന്നെള്ളീടട്ടെ
ആതങ്കം നീക്കുവാൻ ആനന്ദമേകുവാൻ
ആത്മനാഥൻ നിന്നെയും വിളിച്ചീടുന്നു
2 ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നു
അവനുയിരേകിയ ദൈവശബ്ദം ഇന്നു നിന്നിൽ മുഴങ്ങീടട്ടെ
കല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെ
മരണബന്ധനങ്ങളെ വിട്ടുപോരു നീ;-
3 ദൈവസ്നേഹത്തിന്റെ ദർശനം നീ ക്രൂശിൽ കണ്ടിടുക
പാപമില്ലാത്തവൻ നിന്റെ പേർക്കായ് മരക്രൂശിൽ മരിച്ചുവല്ലോ
വീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻ
ജീവരക്തമേകനായ് ചൊരിഞ്ഞുവല്ലോ;-
4 വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻ
പാപം പോക്കിടും നിൻ രോഗം നീക്കിടും
ശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും;-