Nissimamam nin snehathe prakashipikum

Malayalam Hymn

Nissimamam nin snehathe prakashipikum

Nissimamam nin snehathe prakashipikum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിസ്സീമമാം നിൻസ്നേഹത്തെ പ്രകാശിപ്പിക്കും ക്രൂശിനെ ദർശിച്ചനേരം നാഥനേ നിനക്കു ഞാനധീനനായ്;- 2 ഈ ഭൂമിയിൽ നിക്ഷേപമായ് ഞാനെണ്ണിവന്ന സർവ്വവും ഗണിച്ചിടുന്നു നഷ്ടമായ് ഈ ദർശനം മുഖാന്തരം;- 3 പ്രമോദമായെന്നായുസ്സിൽ- സ്നേഹിച്ച വ്യർത്ഥകാര്യങ്ങൾ നികൃഷ്ടമെന്നറിഞ്ഞഹം വെടിഞ്ഞിടുന്നശേഷവും;- 4 നിൻക്രൂശിൽ ഞാൻ നിരന്തരം പ്രശംസിച്ചിടും രക്ഷകാ മറ്റൊന്നിലുമെൻ മാനസം മഹത്ത്വമാഗ്രഹിക്കൊലാ;- 5 അഗാധമപ്രമേയമാം ഈ സ്നേഹമർഹിക്കുന്നിടം എൻ ദേഹം ദേഹി മാനസം സമ്പൂർണ്ണമായ് സമസ് തവും;- 6 സാഷ്ടാംഗം വീണു പാദത്തിൽ വണങ്ങിടുന്നു ഭക്തിയിൽ നിനക്കും നിൻ പിതാവിന്നും മഹത്ത്വം ദൈവാത്മാവിന്നും;-

Related Songs