Anugrahangal anavaratham

Malayalam Hymn

Anugrahangal anavaratham

Anugrahangal anavaratham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനുഗ്രഹങ്ങൾ അനവരതം മാരിപോൽ ചൊരിയുന്നോൻ യേശുവല്ലോ മാറാത്തതാം വാഗ്ദത്തമേകിയോൻ അൻപുള്ള രക്ഷകൻ യേശുവല്ലോ. 1 നന്ദി ഞാൻ ചൊല്ലും അനുദിനവും നാൾതോറും നല്കുന്ന നൻമകൾക്കായ്‌ ഓരോ നിമിഷവും നീ തരുന്ന ദാനമാണെൻ ജീവനെന്ന്‌ ഞാൻ കരുതുന്നു ദയാപരനേ;- 2 നിൻ തിരു രാജ്യവും നീതിയുമെങ്ങൾ നിരന്തരം തേടുവാൻ കൃപയേകുക എനിക്കായ്‌ സകലവും കരുതുന്നവൻ ആകുലമെല്ലാം വഹിക്കുന്നവൻ നീ മാത്രമല്ലോ ദയാപരനേ;- 3 ഭാരങ്ങളേറുമെൻ ജീവിതത്തിൽ വൈരികൾ ഘോരമായ്‌ പൊരുതിടുമ്പോൾ വിശ്വാസ ജീവിതം തകർന്നിടാതെ നിൻ തിരുപാതയിൽ നടന്നിടുവാൻ നീ കൃപയേകു ദയാപരനേ;-

Related Songs