Malayalam Hymn
Nammude anugrahangal
Nammude anugrahangal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 നമ്മുടെ അനുഗ്രഹം പലതും
ശത്രു തട്ടിക്കൊണ്ടു പോയി
പോകാം അവൻ കോട്ടക്കുള്ളിൽ
ബലമായി പിടിച്ചെടുക്കാം
നീ കൊണ്ടുപോയ നന്മകൾ
ഇപ്പോൾ തന്നെ മടക്കുക
ഒന്നും കുറയ്ക്കാതവയെല്ലാം
തിരികെ തരിക
2 എന്റെ ബുദ്ധിയും എൻ ആരോഗ്യവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിന്മേൽ ഇനി നോട്ടം വക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല;-
3 എന്റെ സമ്പത്തും എൻ സമാധാനവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിൻമേൽ ഇനി നോട്ടം വയ്ക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല;-
4 മക്കൾ, മാതാപിതാക്കൾ, ഭാര്യയും ഭർത്താവും
എല്ലാം ദൈവം തന്ന നന്മയല്ലോ
ആയതിന്മേൽ ഇനി നോട്ടം വയ്ക്കുവാൻ
സാത്താനേ നിനക്കു കാര്യമില്ല;-