Malayalam Hymn
Sarvanathha nee illaatheyilla
Sarvanathha nee illaatheyilla lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സർവ്വനാഥാ നീ ഇല്ലാതെയില്ല
എൻ ജീവനിൽ നൻമകളൊന്നും
നിന്നെ പിരിഞ്ഞാൽ പിന്നെന്നിലെന്ത്?
നീ തന്നെയാണെന്റെ സർവ്വസ്വവും
ജീവിതത്തിൽ ഞാൻ നിന്നെ മറന്നു
സ്വാർത്ഥനായ് മാത്രം മാറിയപ്പോൾ
നിത്യമാം നിൻ രക്ഷ നേടുവാനാകുമോ?
എങ്കിലും നീയെന്നെ തേടി വന്നു
നിത്യമാം ആനന്ദം എനിക്കു നൽകി
അനുതാപഹൃദയം എന്നിലില്ല
ഈ ലോക നൻമയിൽ ഓടിടുമ്പോൾ
നിത്യമാം ആനന്ദം നേടുവാനാകുമോ?
എങ്കിലും നീയെന്നെ തേടിവന്നു
നിത്യമാം ആനന്ദം എനിക്കു നൽകി
ഇരുളാം പാപം മൂടിയ ലോകെ
കുരുടനായ് ഓടിയതോർത്തിടുമ്പോൾ
നിത്യമാം നിൻസ്നേഹം നേടുവാനാകുമോ?
എങ്കിലും നീയെന്നെ തേടിവന്നു
നിത്യമാം ആനന്ദം എനിക്കു നൽകി