Mahaathmyameriyathaam shushroosha

Malayalam Hymn

Mahaathmyameriyathaam shushroosha

Mahaathmyameriyathaam shushroosha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മാഹാത്മ്യമേറിയതാം ശുശ്രൂഷ ചെയ്തവനെ മാനവ ജാതിക്കതി ശ്രേഷ്ഠനായ് തീർന്ന ഗുരോ സവിധേ വന്നണഞ്ഞു പാദം മുത്തിടുന്നു പരാ 1 കാലസമ്പൂർണ്ണത വ-ന്നേറ്റമടുത്ത നേരം സ്വർഗ്ഗ മഹിമകളെ ത്യാജകോടിയിൽ തള്ളി സേവ തൽപരനായ് ശിഷ്യർ പാദസവിധേ നീ;- മാഹാ... 2 അത്താഴ വൃത്തത്തിൽ നി-ന്നുത്തര ക്ഷണമവൻ വസ്ത്രമഴിച്ചു വച്ചു തുവർത്തരയിൽ ചുറ്റി പകർന്നു വെള്ളമൊരു പാത്രം നിറയെ സംഭരിച്ചു;- മാഹാ... 3 ശിഷ്യവൃന്ദങ്ങളുടെ പാദം കഴുകി മോദാൽ തുവർത്തെടുത്തു ഭക്ത്യാ പാദം തുടച്ചു വീണ്ടും തുടർന്നു മറ്റൊരുവൻ പാദമിതുപോൽ നിർവ്വഹിച്ചു;- മാഹാ... 4 അർത്ഥഗാംഭീര്യമുള്ള ശുശ്രൂഷ ചെയ് കെ ശീമോൻ കർത്താവേ നീ എന്തെന്റെ കാൽ കഴുകുന്നെന്നോതി മറുത്തു നിന്നിടുമ്പോൾ കർത്താവുരച്ചു തൽക്ഷണത്തിൽ;- മാഹാ... 5 ഞാനിപ്പോൾ ചെയ് വന്തെ-ന്നാർക്കുമറിഞ്ഞുകൂടാ ഏറ്റം ഗഹനമായ മർമ്മമാണിപ്പോഴെങ്കിൽ ഞാൻ കഴുകിടായ് കിൽ നിനക്കോഹരി വിഫലം;- മാഹാ... 6 കർത്താവും ഗുരുവുമായ ഞാനിപ്പോൾ നിങ്ങളുടെ പാദം കഴുകിയെങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കഴുകണം ശുചിയായ് വിശുദ്ധ ചുംബനവുമായി;- മാഹാ... 7 ഇതു നിങ്ങൾ ചെയ് വതെങ്കിൽ ഏറ്റം മികച്ച ഭാഗ്യം കൈവന്നെന്നോർത്തുകൊൾകെന്നോതുന്നു പ്രാണപ്രിയൻ വിനയ മനസ്സോടെ കൃത്യം നിർവ്വഹിച്ചീടുക;- മാഹാ... തുംഗ പ്രദാപമാർന്ന ശ്രീയേശു നായകനെ എന്ന രീതി.

Related Songs