Yeshuve neeyenikkaay ithrayere

Malayalam Hymn

Yeshuve neeyenikkaay ithrayere

Yeshuve neeyenikkaay ithrayere lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാൻ അടിയനിൽ യോഗ്യതയായ് എന്തു കണ്ടു നീ സ്നേഹമേ നിൻ ഹൃദയം ക്ഷമയുടെ സാഗരമോ നന്മകൾക്കു നന്ദിയേകാൻ എന്തു ചെയ്യും ഞാൻ 1 മനഃസുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും നിമിഷസുഖം നുകരാൻ കരളിനു ദാഹമെന്നും കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ പകയുടെ തീക്കനലായ് മുറിവുകളേറിയെന്നിൽ ഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ.. 2 നിരന്തരമെൻ കഴിവിൽ അഹങ്കരിച്ചാശ്രയിച്ചു പലരുടെ സന്മനസ്സാൽ ഉയർന്നതും ഞാൻ മറന്നു അടച്ചൊരു കോട്ടപോലായ് ഹൃദയത്തിൻ വാതിലെന്നും എളിയവർ വന്നിടുമ്പോൾ തിരക്കിന്റെ ഭാവമെന്നും ഈശോ പറയൂ നീ ഞാൻ യോഗ്യനോ;- യേശുവേ..

Related Songs