Anugrahakkadale ezhunnallivarika

Malayalam Hymn

Anugrahakkadale ezhunnallivarika

Anugrahakkadale ezhunnallivarika lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അനുഗ്രഹക്കടലേ! എഴുന്നള്ളിവരിക'യി- ന്നനുഗ്രഹമടിയാരിലളവെന്യേ പകരാൻ പിച്ചളസർപ്പത്തെ നോക്കിയ മനുജർ- ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയെ 1 എന്നിൽനിന്നു കുടിച്ചീടുന്നോർ വയറ്റിൽ നി- ‘ന്നനുഗ്രഹ ജല നദിയൊഴുകുമെന്നരുളി നീ പന്ത്രണ്ടപ്പോസ്തലന്മാരിൽ കൂടാദ്യമായ് പെന്തെക്കോസ്തിൻ നാളിലൊഴുകിയ വൻ നദി;- 2 ആത്മമാരി കൂടാതെങ്ങനെ ജീവിക്കും ദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണെ യോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തം ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടേണം;- 3 പരിശുദ്ധകാര്യസ്ഥൻ ഞങ്ങളിൽ വന്നെല്ലാ- ക്കുറവുകൾ തീർക്കണം കരുണയിൻ നദിയെ വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും ഏവർക്കുമനുഗ്രഹം അടിയങ്ങളായിടാൻ;- 4 മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി ച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണം പീശോൻ ഗീഹോൻ നദി ഹദ്ദേക്കൽ ഫ്രാത്തതും മേദിനിയിൽ ഞങ്ങൾക്കേകണം ദൈവമേ;- 5 കുരുടന്മാർ കാണണെ ചെകിടന്മാർ കേൾക്കണെ മുടന്തുള്ളോർ ചാടണെ ഊമന്മാർ പാടണെ വീണ്ടെടുത്തോരെല്ലാം കൂട്ടമായ്ക്കൂടി നിൻ എതിരേല്പിൻ ഗാനങ്ങൾ ഘോഷമായ് പാടണം;- 6 സിംഹങ്ങൾ കേറാത്ത വഴി ഞങ്ങൾക്കേകണെ ദുഷ്ടമൃഗങ്ങൾക്കു കാടുകളാകല്ലെ രാജമാർഗ്ഗെ ഞങ്ങൾ പാട്ടോടുമാർപ്പോടും കുരിശിന്റെ കൊടിക്കീഴിൽ ജയത്തോടു വാഴുവാൻ;- 7 സീയോൻ യാത്രക്കാരെ, ദൈവമേ ഓർക്കണേ വഴിമദ്ധ്യേ അവർക്കുള്ള സങ്കടം തീർക്കണേ വരുമെന്നരുളിയ പൊന്നുകാന്താ നിന്റെ വരവിനു താമസം മേലിലുണ്ടാകല്ലെ;-

Related Songs