Aanikaletta paanikalale anudinam

Malayalam Hymn

Aanikaletta paanikalale anudinam

Aanikaletta paanikalale anudinam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആണികളേറ്റ പാണികളാലെ അനുദിനമവനെന്നെ നടത്തിടുന്നു ജീവിതഭാരചുമടുകളാകെ അവൻ ചുമന്നെന്നെ പുലർത്തിടുന്നു ആകയാലാകുലം ഇന്നെനിക്കില്ല ആനന്ദമായൊരു ജീവിതമാം;- അറിഞ്ഞവനെന്നെ കരുതിടുമെന്നും അരുമയിൽ കാത്തിടും ചിറകടിയിൽ പാരിലെൻ ജീവിത യാത്രയിലെന്നെ പിരിയാതെ കൂടെ വരുന്നവനാം;- ഏതൊരു നാളും യേശു എന്നിടയൻ എനിക്കൊരു കുറവും വരികയില്ല അനുഗ്രഹമാണെന്റെ ജീവിതമിന്ന് അനുഭവിച്ചറിയുന്നു ഞാനവനെ;- ഉലകിലെല്ലാരും പ്രതികൂലമായാലും ഉലയുകയില്ല ഞാൻ പതറുകയില്ല ഉയിരുള്ള നാളെല്ലാം ഞാനവന്നായി ഉണർന്നു വിശ്വാസത്തിൻ വേല ചെയ്യും;-

Related Songs