Anudinam enne vazhi nadathum

Malayalam Hymn

Anudinam enne vazhi nadathum

Anudinam enne vazhi nadathum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനുദിനം എന്നെ വഴി നടത്തും അനുഗ്രഹമായ് വഴി നടത്തും 1 നിന്ദകൾ എൻ നേരേ അനുദിനവും പീഡകളും അതിഭീകരമായ് വന്നാലും തെല്ലും ഞാൻ പതറീടാതെ യേശുവിനെ എന്നും പിൻഗമിക്കും 2 ഭാരങ്ങൾ അനവധി വന്നീടുമ്പോൾ രോഗങ്ങളാൽ ദേഹം ക്ഷയിച്ചീടുമ്പോൾ കരുതലോടെന്നെ കാത്തിടുവാൻ കർത്താവ് മാത്രം ശക്തനല്ലോ 3 ജീവിക്കും ഞാനെന്നും നിൻ ഹിതംപോൽ ഈ ഭൂവിൽ പാർക്കും നാൾകളെല്ലാം സത്യത്തിൻ പാതയിൽ നടന്നീടുവാൻ എൻ പ്രിയ കൃപകൾ തന്നീടണേ

Related Songs