Malayalam Hymn
Thirukrupayalenne vazhi nadathum
Thirukrupayalenne vazhi nadathum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തിരുകൃപയാലെന്നെ വഴിനടത്തും
തിരു നിണത്താൽ വീണ്ടെടുത്തു
അതുല്യ സ്നേഹമെന്താശ്ചര്യമേ
കൃപയിൻ നണലിൽ ഞാൻ വസിച്ചിടുമേ
സന്നിധാനമതിമോഹമേ ഞാൻ
നിന്നിൽ വാസമെന്താനന്ദമേ
ഞാനെന്റെ ക്രൂശെടുത്തടിവച്ചതി
ദുർഘടമേടുകളേറിടുമേ
ഉയരേനിന്നേകിടും തിരുകൃപകൾ
എൻ സീയോൻ യാത്രയതിൽ
പുതിയ മന്നായവനേകിടുമേ
പുതുജീവനിലെന്നെ നടത്തീടുമേ
ഘോര വിപത്തുകളണഞ്ഞീടുമ്പോൾ
തവ ചാരേ ചേർത്തീടുമേ
തിരുനിവാസത്തിൻ മറവിലെന്നെ
അതി ഭദ്രമായെന്നും മറച്ചീടുമേ
പ്രിയം വച്ചൊരെൻ പ്രിയൻ വരവതിനനായ്
ഇനി കാലം ഏറെയില്ല
ലക്ഷ്യമെങ്ങുമതു കണ്ടിടുന്നു
തിരുവായ്മൊഴി പോൽ നിറവേറിടുന്നു