Malayalam Hymn
Yahova enne nadathum
Yahova enne nadathum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യഹോവ എന്നെ നടത്തും അനുദിനവും
അനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ(2)
അഡോനായി റോഹി(3)
യഹോവ എൻ ഇടയൻ
1 നന്മയാൽ നിറഞ്ഞീടും പുൽമേടുകൾ
വറ്റാത്ത നദിയാലും നടത്തീടുമേ(2)
എൻ പ്രാണനെ ഏറ്റവും കരുതീടുന്നു
തൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു(2)
2 ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലും
അനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല(2)
താതന്റെ ആശ്വാസം എനിക്കുള്ളതാൽ
ഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല(2);-
3 എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽ
ശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ(2)
ദൈവത്തിൻ അഭിഷേകം പകർന്നീടുന്നു
നന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം(2);-