Thrikkarangal enne nadathum

Malayalam Hymn

Thrikkarangal enne nadathum

Thrikkarangal enne nadathum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തൃക്കരങ്ങൾ എന്നെ നടത്തും അക്കരെ ഞാൻ ചേരും വരെയും 1 ഏതു നേരത്തും കൂടെവരും എന്റെ ഖേദങ്ങൾ തീർത്തുതരും ഇത്ര നല്ല മിത്രമേശു എനിക്കെന്നും മതിയായവൻ;- 2 എന്നെ സ്നേഹിക്കും തൻ കരങ്ങൾ എല്ലാം നന്മയ്ക്കായ് നൽകീടുന്നു എല്ലാറ്റിനും സ്തോത്രം ചെയ്യും എപ്പോഴും സന്തോഷിക്കും ഞാൻ;- 3 വീട്ടിലെത്തുന്ന നാൾവരെയും വീഴാതൻപോടെ സൂക്ഷിക്കുന്നു വല്ലഭൻ തൻ വലങ്കയ്യിൽ വഹിച്ചെന്നെ നടത്തീടുന്നു;- 4 ഏറെ നാളുകളില്ലിഹത്തിൽ എന്റെ സ്വർഗ്ഗീയ പാർപ്പിടത്തിൽ എത്തും വേഗം ദുഃഖം തീരും ഏറിടുന്നു ആശയെന്നിൽ;-

Related Songs