Jayameduppin naam jayameduppin

Malayalam Hymn

Jayameduppin naam jayameduppin

Jayameduppin naam jayameduppin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജയമെടുപ്പിൻ നാം ജയമെടുപ്പിൻ യേശുവിന്റെ നാമത്തിൽ ജയമെടുപ്പിൻ 1 അത്ഭുതമടയാളമവനിലുണ്ട് അഗതികൾക്കഭയവും അവനിലുണ്ട് ആശ്രയിപ്പിൻ - വിശ്രമിപ്പിൻ അവൻ ബലത്താൽ നാം ജയമെടുപ്പിൻ;- ജയ… 2 ജയത്തിനു കുതിരകൾ വ്യർത്ഥമത്രേ വീരനും തൻബലത്താൽ വിടുതലുണ്ടോ? സൈന്യത്താലും - ശക്തിയാലുമല്ല ആത്മബലത്താൽ ജയമെടുപ്പിൻ;- ജയ… 3 വിശ്വാസത്താൽ നീതി നേടിടുവിൻ-ബല ഹീനതയിൽ ബലം പ്രാപിക്കുവാൻ വാഗ്ദത്തങ്ങൾ - വിശ്വസിപ്പിൻ വിശ്വാസവീരരായ് ജയമെടുപ്പിൻ;- ജയ… 4 ശത്രുവിന്നായുധം വയ്പ്പിച്ചവൻ ക്രൂശിൽ ജയോത്സവം കൊണ്ടതിനാൽ നിർഭയരായ് - നിരാമയരായ് ജയഘോഷത്താൽ നാം ജയമെടുപ്പിൻ;- ജയ…

Related Songs