Tharacharavan marichanuyir dharichan

Malayalam Hymn

Tharacharavan marichanuyir dharichan

Tharacharavan marichanuyir dharichan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ മാനുവേൽ 1 താതസവിധമതിൽ താനേ സമർപ്പിച്ചതാൽ ബോധഹീനരാം നമ്മേ നീതിയാക്കിനാൻ ചെമ്മേ സാധുസഞ്ചയം തന്മേലവർ തമ്മെ തേടിനാൻ;- തറച്ചാ... 2 ദേവ വല ഭാഗത്തു സേവകർക്കായി പക്ഷ വാദം ചെയ്തുകൊണ്ടിന്നും വാണിടും പരനെന്നും ത്രാണനരതനെന്നു ധരിക്കിന്നു നന്നിതു;- തറച്ചാ... 3 ദൂതനിവഹം മുദാ നാഥന്നരികിൽ തദാ ജാതകൗതുകം കൂടി ഖേദമാർന്നഴലോടി ഗീതസഞ്ചയം തേടി മുഖം ചുടിപ്പാടിനാർ;- തറച്ചാ... 4 കാലമതിങ്കൽ പ്രഭാജാലമിയലും സഭാ ദേവകന്യകയായ് ത്തീർന്നു നീതിയിൻ ജലം വാർന്നു എൻ നാഥനോടു ചേർന്നു സുഖമാർന്നു വാണിടും;- തറച്ചാ... 5 നിത്യവിധിക്കായവൻ എത്തും തികവായ പിൻ ഭക്തിഹീനരെ ചേർക്കും ദുഷ്കൃത്യമവനോർക്കും ഒക്കെയൊരിടമാക്കും ; ഇരയാക്കും തീയ്ക്കതാൽ;- തറച്ചാ...

Related Songs